ഡേവിഡ് ബെക്കാം ഗാലക്‌സിയോടു വിടപറയുന്നു

single-img
1 December 2012

അമേരിക്കന്‍ ഫുട്‌ബോളിനെ പരിപോഷിപ്പിക്കാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ലോസ് ആഞ്ചലസ് ഗാലക്‌സിക്കുവേണ്ടികളിച്ച ഇംഗ്ലണ്ട് സൂപ്പര്‍ താരം ഡേവിഡ് ബെക്കാം ക്ലബ് വിടുന്നു. 2007 ലാണ് ബെക്കാം സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡില്‍ നിന്ന് ഗാലക്‌സിയിലെത്തിയത്. ഹ്യൂസ്റ്റണ്‍ ഡൈനാമോയുമായി ഇന്നു നടക്കുന്ന മത്സരത്തിനുശേഷം ബെക്കാം ഗാലക്‌സിയോടു വിടപറയും. രസകരമായി ചില സാധ്യതകള്‍ മുന്നിലെത്തിയതുകൊണ്ടാണ് ക്ലബ് വിടുന്നതെന്ന് ബെക്കാം പറഞ്ഞു. ഏതു ക്ലബിലേക്കാണ് ചേക്കേറുന്നത് എന്ന ചോദ്യത്തിനുമാത്രം ബെക്കാം വ്യക്തമായ മറുപടി നല്കിയില്ല. പാരീസ് സെന്റ് ജര്‍മന്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ക്വീന്‍സ് പാര്‍ക്ക് റെയ്‌ഞ്ചേഴ്‌സ്, വെസ്റ്റ്ഹാം യുണൈറ്റഡ് എന്നീ ക്ലബുകളുടെ പരിശീലകര്‍ തന്നെ ബന്ധപ്പെട്ടതായി ബെക്കാം പറഞ്ഞു.