ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുമെന്ന് ചൈന

single-img
1 December 2012

ഇന്ത്യയുമായുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയാറാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹോംഗ് ലീ. അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കു ഉത്തരവാദിത്തത്തോടെ നീതിപൂര്‍വമായ പരിഹാരം കണ്‌ടെത്താന്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ- ചൈന ചര്‍ച്ചകള്‍ക്കു മുന്നോടിയായാണ് ലീ നയം വ്യക്തമാക്കിയത്. അടുത്ത ആഴ്ച ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ ദെയ് ബിംഗ്ജാവോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും കൂടിക്കാഴ്ച നടത്തും. 1962ലെ ഇന്ത്യ- ചൈന യുദ്ധത്തിന്റെ അന്‍പതാം വാര്‍ഷികവേളയിലാണ് ചൈനയുടെ സൗഹൃദനീക്കം. അതിര്‍ത്തിയില്‍ നാലായിരം കിലോമീറ്റര്‍ ദൂരം തര്‍ക്കം നിലനില്‍ക്കുന്നുവെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. എന്നാല്‍, രണ്ടണ്ടായിരം കിലോമീറ്ററില്‍ മാത്രമേ തര്‍ക്കമുള്ളൂ എന്നാണു ചൈനയുടെ നിലപാട്. അതേസമയം, അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കും ചില കാര്യങ്ങളില്‍ പൊതു ധാരണയുണ്‌ടെന്നും ഇതു ആരോഗ്യകരമായ തീരുമാനങ്ങള്‍ക്കു വഴിവയ്ക്കുമെന്നും ലീ പറഞ്ഞു.