അലക്‌സ് പാണ്ഡ്യന്‍

single-img
1 December 2012

തമിഴില്‍ ഏറെ ശ്രദ്ധേയനായ നായകന്‍ കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമാണ് അലക്‌സ് പാണ്ഡ്യന്‍. ഓരോ സിനിമയിലും വ്യത്യസ്ത കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന കാര്‍ത്തിയുടെ ഈ ചിത്രം ആക്ഷന് പ്രാധാന്യം നല്‍കുന്നു. ബാഡ് ബോയ് എന്ന പേരില്‍ തെലുങ്കിലും ചിത്രം ഒരേസമയം റിലീസ് ചെയ്യും. അനുഷ്‌ക്ക ഷെട്ടിയാണ് ചിത്രത്തിലെ നായിക. മലയാളനടി സനുഷയും ഒരു പ്രധാന കഥാപാത്രമാകുന്നു. സന്താനം, പ്രതാപ്‌പോത്തന്‍ തുടങ്ങിയവരും അഭിനേതാക്കളായുണ്ട്. ആക്ഷനൊപ്പം കോമഡിയും ഫാമിലി സെന്റിമെന്റ്‌സുമെല്ലാം കൂടി കലര്‍ത്തി ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സൂരജ് ആണ്.