അടുത്ത തെരഞ്ഞെടുപ്പില്‍ 224 സീറ്റില്‍ മത്സരിക്കും: യെദിയൂരപ്പ

single-img
30 November 2012

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ കെജെപി കര്‍ണാട കയിലെ 224 മണ്ഡലങ്ങളിലും മത്സരിക്കുമെന്നു ബിജെപിയില്‍നിന്നു രാജിവച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. 50 സ്ഥാനാര്‍ഥികളെ ഇതിനോടകം നിശ്ചയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രകടനപത്രിക തയാറായിവരുകയാണ്. കര്‍ണാടകയെ മാതൃകാസംസ്ഥാനമാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ പാര്‍ട്ടിയെന്നാണു പത്രസമ്മേളനത്തിലുടനീളം യെദിയൂരപ്പ ബിജെപിയെ പരാമര്‍ശിച്ചത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, മുന്‍ മുഖ്യമന്ത്രി ദേവരാജ് അരശ് എന്നിവരെ പത്രസമ്മേളനത്തില്‍ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.