National

യെദിയൂരപ്പ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു

കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ബിജെപിയില്‍ നിന്നും രാജിവെച്ചു. എം.എല്‍.എ സ്ഥാനവും അല്‍പസമയത്തിനകംരാജിവെക്കുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ അറിയിച്ചു. അഴിമതിക്കേസിലുള്‍പ്പെട്ട് മുഖ്യമന്ത്രിപദം നഷ്ടപ്പെട്ട യെദിയൂരപ്പ പാര്‍ട്ടി നേതൃത്വവുമായി ഭിന്നതയിലായിരുന്നു. തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം പാര്‍ട്ടി നേതൃത്വം നിഷേധിച്ചതോടെയാണ് അദ്ദേഹം രാജിവെക്കാന്‍ തീരുമാനിച്ചത്.

ഡിസംബര്‍ 9ന് അദ്ദേഹത്തിന്റെ പുതിയ പാര്‍ട്ടി കര്‍ണാടക ജനതാ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും അടുത്ത അനുയായികള്‍ അറിയിച്ചു.