പലസ്തീനെ അംഗീകരിച്ചതു സ്വാഗതം ചെയ്തു വത്തിക്കാന്‍ • ഇ വാർത്ത | evartha
World

പലസ്തീനെ അംഗീകരിച്ചതു സ്വാഗതം ചെയ്തു വത്തിക്കാന്‍

പലസ്തീനെ രാജ്യമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ചതു വത്തിക്കാന്‍ സ്വാഗതംചെയ്തു. വിശുദ്ധ നഗരമായ ജെറുസലമിനു രാജ്യാന്തര അംഗീകാരമുള്ള പ്രത്യേക പദവി നല്കണമെന്ന ആവശ്യ വും വത്തിക്കാന്‍ ഇതോടൊപ്പം ഉന്നയിച്ചു. ഇസ്രയേലിന്റെയും യുഎസിന്റെയും കടുത്ത എതിര്‍പ്പിനെ വന്‍ ഭൂരിപക്ഷത്തില്‍ മറികടന്നാണു പലസ്തീന്‍ നിരീക്ഷക രാഷ്ട്രപദവി നേടിയെടുത്തത്. വോട്ടവകാശമോ സ്ഥിരാംഗത്വമോ ഇല്ലെങ്കിലും രാഷ്ട്രമെന്ന നിലയിലുള്ള അംഗീകാരമാണ് ഈ പദവി. വത്തിക്കാനും സമാനപദവിയാണ്.