ചെത്തുകാരന്റെ മകനെന്നുള്ളത് രഹസ്യമല്ല

single-img
30 November 2012

ഒരു ചെത്തുകാരന്റെ മകന്‍ എന്ന നിലയിലാണു പിണറായി വിജയനെ ഇ.കെ. നായനാര്‍ പരിചയപ്പെടുത്തിയതെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കു രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. താന്‍ ചെത്തുകാരന്റെ മകനായി ജനിച്ചതു രഹസ്യമായ കാര്യമല്ല. തന്റെ പിതാവ് ചെത്തുകാരനാണെന്നും വീട്ടില്‍ കള്ള് ഒരു പാട് സൂക്ഷിച്ചിരുന്നെങ്കിലും താന്‍ രുചിച്ചുനോക്കിയിട്ടില്ലെന്നും ഒരുപാടു വേദികളില്‍ താന്‍തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ പ്രസ്താവന നടത്തുകയാണു വെള്ളാപ്പള്ളി നടേശനെന്നും പിണറായി വിജയന്‍ പറഞ്ഞു. വിദേശമദ്യം വില്ക്കരുതെന്നും കുടിക്കരുതെന്നും ഗുരുദേവന്‍ പറഞ്ഞിട്ടില്ലെന്നു ഗുരുദേവന്റെ വക്താവ് പറഞ്ഞുനടക്കുന്നതു തരംതാണ പ്രവൃത്തിയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.