ഗ്രൂപ്പുകള്‍ വ്യക്തിതാത്പര്യം സംരക്ഷിക്കാന്‍: മുഖ്യമന്ത്രി

single-img
30 November 2012

കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ഇപ്പോള്‍ ചില നേതാക്കളുടെ വ്യക്തിതാത്പര്യം സംരക്ഷിക്കാനാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പണ്ട് ആശയങ്ങളും ആദര്‍ശങ്ങളും സംരക്ഷിക്കലായിരുന്നു ഗ്രൂപ്പുകളുടെ മുഖ്യലക്ഷ്യം. ഇപ്പോള്‍ അതല്ല. കോണ്‍ഗ്രസിന്റെ മുഖ്യ പ്രശ്‌നം ഗ്രൂപ്പല്ല. പക്ഷേ, പാര്‍ട്ടിയില്ലെങ്കിലും ഗ്രൂപ്പ് മതി എന്ന ധാരണ കോണ്‍ഗ്രസിനു ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യുവമാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.