മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ല: മുഖ്യമന്ത്രി

single-img
30 November 2012

മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കേരളത്തിന്റെ വികസനത്തിന് തടസം നില്ക്കുന്നവയാണെന്നും ഒരുകാരണവശാലും സര്‍ക്കാര്‍ ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കടുവ സങ്കേതവുമായി ബന്ധപ്പെട്ട ആശങ്കകളുടെ പശ്ചാത്തലത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ജില്ലയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കും. വനാതിര്‍ത്തികളില്‍ വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്നതിന് ആനപ്രതിരോധ മതിലുകളും കിടങ്ങുകളും സൗരോര്‍ജ വേലികളും നിര്‍മിക്കും. പരിശീലിപ്പിച്ച ആനകള്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന ടാസ്‌ക് ഫോഴ്‌സ് ഉള്‍ക്കാടുകളില്‍ തിരച്ചില്‍ നടത്തുന്നതിനും മറ്റും ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.