നരേന്ദ്ര മോഡിക്ക് ഒരുകോടിയുടെ ആസ്തി

single-img
30 November 2012

ഗുജറാത്തിലെ മണിനഗര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ഒരുകോടി രൂപയുടെ ആസ്തി. നിയമാസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് മോഡി സ്വത്ത് വെളിപ്പെടുത്തിയത്. അഞ്ച് വര്‍ഷം മുമ്പ് 40 ലക്ഷമായിരുന്നു മോഡിയുടെ ആസ്തി. ഗാന്ധിനഗര്‍ സെക്ടര്‍ ഒന്നിലുള്ള വസ്തുവിന് ഒരുകോടിരൂപ മതിപ്പുവിലയാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നത്. 2007-ല്‍ ഈ വസ്തുവിന് 30 ലക്ഷം രൂപയായിരുന്നു മതിപ്പുവില. ഇത് കൂടാതെ ബാങ്ക് നിക്ഷേപങ്ങള്‍, സ്വര്‍ണം, തുടങ്ങിയവ ഉള്‍പ്പെടെ 33.5 ലക്ഷം രൂപയുടെ സ്വത്തും മോഡിക്കുണ്ട്.