കൊച്ചി മെട്രോ: റെയില്‍ പ്രദേശങ്ങള്‍ ജെയ്ക സംഘം പരിശോധിച്ചു

single-img
30 November 2012

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ പദ്ധതിക്ക് സാമ്പത്തിക വായ്പ നല്‍കുന്ന ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സി (ജെയ്ക്ക)യുടെ വസ്തുതാപഠന സംഘം സംതൃപ്തി രേഖപ്പെടുത്തി. കൊച്ചി മെട്രോ റെയില്‍ കടന്നു പോകുന്ന പ്രദേശങ്ങളില്‍ ജപ്പാന്‍ സംഘം സന്ദര്‍ശനം നടത്തി.നിലവിലുള്ള ഗതാഗതത്തെ തടസ്സപ്പെടുത്താതെ നിര്‍മ്മാണം എങ്ങനെയാണു പൂര്‍ത്തീകരിക്കാനാവുക എന്നതും സംഘം വിലയിരുത്തി.