ഇറാനെതിരെ കൂടുതല്‍ യുഎസ് ഉപരോധം

single-img
30 November 2012

ഇറാനെതിരെ കൂടുതല്‍ സാമ്പത്തിക ഉപരോധ നടപടികളുമായി യുഎസ് രംഗത്തെത്തി. ഇറാനു മേല്‍ സാമ്പത്തിക സമ്മര്‍ദ്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഊര്‍ജം, തുറമുഖം, കയറ്റുമതി, കപ്പല്‍ നിര്‍മാണം തുടങ്ങിയ മേഖലകള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനു യുഎസ് സെനറ്റ് അംഗീകാരം നല്‍കി. യുഎസിന്റെ വാര്‍ഷിക പ്രതിരോധ നയ ബില്ലിന്റെ ഭാഗമായുള്ള ഉപരോധ നടപടികള്‍ ഐക്യകണ്‌ഠേനയാണ് സെനറ്റ് പാസാക്കിയത്. ജനപ്രതിനിധി സഭയുടെ അംഗീകാരം ലഭിച്ച ശേഷം പ്രസിഡന്റ് ബറാക് ഒബാമ ഇതില്‍ ഒപ്പുവയ്ക്കുന്നതോടെ ഉപരോധം പ്രാബല്യത്തില്‍വരും. പുതിയ ഉപരോധ വ്യവസ്ഥകള്‍ പ്രകാരം ഇറാന്റെ ആണവ, നാവിക മേഖലയ്ക്കു ആവശ്യമായ ഗ്രാഫൈറ്റ്, സ്റ്റീല്‍, വ്യാവസായിക സോഫ്റ്റ്‌വെയറുകള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ വില്ക്കാന്‍ കഴിയില്ല.