കടുവയെ മയക്കുവെടി വച്ച് പിടികൂടുമെന്ന് ഗണേഷ്കുമാർ

single-img
30 November 2012

വയനാടിനെ കടുവ സങ്കേതമാക്കില്ലെന്നും കടുവയെ മയക്കുവെടി വച്ച് പിടികൂടുമെന്നും വനം മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞു. താന്‍ വനം മന്ത്രിയും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും ആയിരിക്കുന്ന സമയത്ത് വയനാടിനെ കടുവ സങ്കേതമാക്കില്ല.. വന്യജീവി പ്രതിരോധത്തിന് ഫലപ്രദമായ നടപടിയെടുക്കുമെന്നും രണ്ട് ഡോക്ടര്‍മാരടക്കം 20 അംഗ പ്രത്യേക സ്ക്വാഡ് രൂപവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു.