ഫേസ്ബുക്ക് അറസ്റ്റ്: സുപ്രീംകോടതി വിശദീകരണം തേടി

single-img
30 November 2012

ഫെയ്‌സ്ബുക്കിലെ പരാമര്‍ശത്തിന്റെ പേരില്‍ എന്തുകൊണ്ട് രണ്ട് യുവതികളെ അറസ്റ്റുചെയ്തു എന്ന് വിശദീകരിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ സംസ്‌ക്കാര ദിവസം ആചരിച്ച ശിവസേന ബന്ദിനെതിരെ ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തുകയും ആ അഭിപ്രായത്തെ അനുകൂലിക്കുകയും ചെയ്ത രണ്ട് പെണ്‍കുട്ടികളെയാണു മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്.പിന്നീട് അറസ്റ്റ് ചെയ്ത പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.

ഐ.ടി. നിയമത്തിലെ സെഷന്‍ 66 (എ) യ്‌ക്കെതിരെ നിയമവിദ്യാര്‍ഥി ശ്രേയ സിന്‍ഹാളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഐ.ടി.നിയമത്തിലെ 66 (എ)  ഭരണഘടനാവിരുദ്ധവും ആശയപ്രകാശന സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതുമാണെന്ന് ശ്രേയ വാദിച്ചു.