ആധാര്‍: കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതി നോട്ടീസ് • ഇ വാർത്ത | evartha
National

ആധാര്‍: കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതി നോട്ടീസ്

ആധാര്‍ പദ്ധതിക്കെതിരായ പൊതുതാത്പര്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതി നോട്ടീസ്. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണെന്നും ആധാര്‍ കാര്‍ഡ് ഇന്ത്യന്‍ പൗരന്‍മാരല്ലാത്തവര്‍ക്കും വിതരണം ചെയ്തിട്ടുണെ്ടന്നും ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജി കെ.എസ്. പുട്ടസ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു കോടതിയുടെ നടപടി. കേന്ദ്ര ധനമന്ത്രാലയം, ആസൂത്രണ കമ്മീഷന്‍, യൂണിക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ എന്നിവരോടാണ് വിശദീകരണം നല്‍കാന്‍ ചീഫ് ജസ്റ്റീസ് അല്‍ത്തമസ് കബീര്‍, ജസ്റ്റീസ് ജെ. ചെലമേശ്വര്‍ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടത്.