സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം: കര്‍ശന നടപടി വേണമെന്നു സുപ്രീംകോടതി • ഇ വാർത്ത | evartha
Breaking News

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം: കര്‍ശന നടപടി വേണമെന്നു സുപ്രീംകോടതി

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നു സുപ്രീംകോടതി സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു. ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ രാജ്യത്തുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്നു പ്രതികരിച്ച കോടതി, അതിക്രമങ്ങള്‍ തടയാന്‍ വനിതാ പോലീസിനെ മഫ്ടിയില്‍ പൊതുസ്ഥലങ്ങളില്‍ വന്‍തോതില്‍ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടു. ബസ് സ്റ്റാന്‍ഡ്, സിനിമാ തിയറ്റര്‍, മെട്രോ സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റു സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ മേധാവികള്‍ നടപടിയെടുക്കണം. അതിക്രമങ്ങള്‍ തടയാന്‍ സുപ്രധാന സ്ഥലങ്ങളില്‍ സിസി ടിവികള്‍ സ്ഥാപിക്കണം. നഗരങ്ങളിലും സിറ്റി സെന്ററുകളിലും ഹെല്‍പലൈനുകളും സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലൂടെ മൂന്നുമാസത്തിനകം കുറ്റകൃത്യങ്ങളില്‍ കുറവുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്ന ബില്‍ അപര്യാപ്തമാണെന്നും കോടതി വിലയിരുത്തി.