ടി.പി വധക്കേസ് തെളിവായി നല്‍കിയ രേഖകളുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കാന്‍ ഉത്തരവ്

single-img
29 November 2012

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തെളിവായി നല്‍കിയ രേഖകളുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കാന്‍ കോടതി ഉത്തരവിട്ടു. കേസിന്റെ വിചാരണ നടക്കുന്ന കോഴിക്കോട് എരഞ്ഞിപ്പാലം സ്‌പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. തെളിവായി നല്‍കിയ 16 രേഖകളുടെ പകര്‍പ്പ് നല്‍കാനാണ് നിര്‍ദേശം. കേസ് വീണ്ടും ഡിസംബര്‍ 12 ന് പരിഗണിക്കും. ജഡ്ജി ആര്‍. നാരായണ പിഷാരടിയാണ് കേസ് പരിഗണിക്കുന്നത്.

Support Evartha to Save Independent journalism