റയല്‍ മാഡ്രിഡ് പ്രീക്വാര്‍ട്ടറില്‍

single-img
29 November 2012

സ്പാനിഷ് കപ്പില്‍ റയല്‍ മാഡ്രിഡ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരുപാദങ്ങളില്‍ നിന്നുമായി അല്‍കോയാനോയെ 7-1 നു കീഴടക്കിയാണ് റയല്‍ അവസാന പതിനെട്ടില്‍ ഇടംപിടിച്ചത്. റയലിന്റെ തട്ടകമായ സാന്റിയാഗൊ ബര്‍ണബ്യുവില്‍ നടന്ന രണ്ടാം പാദത്തില്‍ 3-0 നു വിജയിച്ചതോടെയാണിത്. എയ്ഞ്ചല്‍ ഡിമാരിയ (71), ജോസ് മരിയ കല്ലിജന്‍ (89, 90+1) എന്നിവരാണ് റയലിനായി ഗോള്‍ നേടിയത്. മത്സരത്തിന്റെ 72-ാം മിനിറ്റില്‍ അല്‍കോയാനോയുടെ തപിയാഡോര്‍ ജാവി സെല്‍വാസ് ചുവപ്പുകാര്‍ഡുകണ്ടു പുറത്തായിരുന്നു. ആദ്യ പാദത്തില്‍ 4-1 ന് റയല്‍ അല്‍കോയാനോയെ കീഴടക്കിയിരുന്നു.