കെപിസിസി പുനസംഘടനയ്‌ക്കെതിരെ കെ. മുരളീധരന്‍

single-img
29 November 2012

കെപിസിസി പുനസംഘടനയെ പരിഹസിച്ച് കെ. മുരളീധരന്‍ എംഎല്‍എ വീണ്ടും രംഗത്തെത്തി. കെപിസിസി ഭാരവാഹികളുടെ യോഗം കൂടാന്‍ കല്യാണമണ്ഡപം ബുക്കു ചെയ്യേണ്ടിവരുമെന്നായിരുന്നു മുരളിയുടെ പരിഹാസം. വി.എം സുധീരന്‍ പറഞ്ഞ കാര്യം 100 ശതമാനം ശരിയാണെന്ന് മുരളി പറഞ്ഞു. ഭാരവാഹികളെ നിശ്ചയിച്ച രീതി ശരിയല്ല. മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് പട്ടികയുണ്ടാക്കി സമര്‍പ്പിക്കുകയാണ് ചെയ്തത്. അതില്‍ പോലും യോജിപ്പില്ലെന്നും മുരളി പറഞ്ഞു. നേതാക്കളുമായി വേണ്ട രീതിയില്‍ കൂടിയാലോചന നടത്തിയില്ലെന്നും നേതാക്കളെ ഒരുമിച്ചിരുത്തിയുള്ള ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നും മുരളി പറഞ്ഞു. പട്ടിക വന്നിട്ട് കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കുമെന്നും മുരളി പറഞ്ഞു.