കൊച്ചി മെട്രോ ഡിഎംആര്‍സിയെ ഏല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ ധര്‍ണ നടത്തി

single-img
29 November 2012

കൊച്ചി മെട്രോ പദ്ധതി ഡിഎംആര്‍സിയെ ഏല്‍പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തി. രാവിലെ സഭ സമ്മേളിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു ധര്‍ണ. ആവശ്യം വ്യക്തമാക്കുന്ന പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു എംപിമാര്‍ ധര്‍ണ നടത്തിയത്. കൊച്ചി മെട്രോ പദ്ധതി സ്വകാര്യ കമ്പനികളെ ഏല്‍പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുകയാണെന്ന് എംപിമാര്‍ ആരോപിച്ചു.