കെപിസിസി പുനസംഘടന: പട്ടിക ഹൈക്കമാന്‍ഡിന് വിട്ടു

single-img
29 November 2012

കെപിസിസി പുനസംഘടനയ്ക്കായി സംസ്ഥാന നേതൃത്വം തയാറാക്കിയ പട്ടിക ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്ക് വിട്ടു. ഡല്‍ഹിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പട്ടിക രാത്രി 10 മണിയോടെ ഹൈക്കമാന്‍ഡിന് കൈമാറിയത്. തര്‍ക്കമുള്ള തൃശൂര്‍, കണ്ണൂര്‍ ഡിസിസികളുടെ കാര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രി, കേന്ദ്രമന്ത്രി എ.കെ ആന്റണി തുടങ്ങിയവരുമായി നേതാക്കള്‍ ആശയവിനിമയം നടത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി തുടങ്ങിയവരും മധുസൂദനന്‍ മിസ്ത്രിയുമായി പ്രത്യേകചര്‍ച്ച നടത്തിയിരുന്നു. ജംബോ കെപിസിസി ആകരുതെന്ന് ആവശ്യപ്പെട്ടതായി മുല്ലപ്പള്ളി ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.