ജനശ്രീയ്‌ക്കെതിരായ പരാമര്‍ശം: കേന്ദ്രമന്ത്രി ജയറാം രമേശ് ക്ഷമാപണം നടത്തി

single-img
29 November 2012

ജനശ്രീയ്‌ക്കെതിരായ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി ജയറാം രമേശ് ക്ഷമാപണം നടത്തി. ജനശ്രീയുടെ ചുമതലയുള്ള എം.എം ഹസന് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ജയറാം രമേശ് ക്ഷമാപണം നടത്തിയത്. പേരില്‍ ‘ശ്രീ’യുള്ള എല്ലാ സംഘടനകള്‍ക്കും ഫണ്ട് നല്‍കാനാകില്ലെന്നായിരുന്നു ജയറാം രമേശിന്റെ പരാമര്‍ശം. തമാശരൂപേണയായിരുന്നു തന്റെ പരാമര്‍ശമെന്നും തന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ജയറാം രമേശ് ഇ-മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി. കുടുംബശ്രീയ്ക്കുള്ള പണം മറ്റ് സംഘടനകള്‍ക്ക് നല്‍കാനാകില്ല. ഇക്കാര്യം സൂചിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.