Kerala

അഗസ്ത്യമലയില്‍ അട്ടപ്പാടി മോഡല്‍ വികസനം നടപ്പിലാക്കും- മന്ത്രി പി.കെ. ജയലക്ഷമി

അഗസ്ത്യമലയിലെ ആദിവാസി കോളനികളില്‍ അട്ടപ്പാടി മോഡല്‍ വികസനം നടപ്പിലാക്കുമെന്ന് മന്ത്രി പി.കെ. ജയലക്ഷമി പറഞ്ഞു. ആദിവാസികളായ കാണിക്കാരുടെ പരമ്പരാഗത ആചാരങ്ങളും സംസ്‌കാരവും ഉള്‍ക്കൊള്ളുന്ന രീതിയിലായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് അവര്‍ പറഞ്ഞു. കോട്ടൂരില്‍ സര്‍ക്കാര്‍ അനുവദിച്ച ഗിരിവര്‍ഗ ഹോസ്റ്റല്‍ സ്ഥലം ലഭ്യമായാല്‍ അടുത്ത വിദ്യാഭ്യാസ വര്‍ഷം തന്നെ തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.