ജഗന്റെ ജാമ്യാപേക്ഷ തള്ളി

single-img
29 November 2012

കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിച്ച കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി. മേയ് 27നാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ റിമാന്‍ഡില്‍ ചന്‍ചല്‍ഗൂഡ സെന്‍ട്രല്‍ ജയിലിലാണ്. നവംബര്‍ 16 ആണ് ജഗന്‍ രണ്ടു ജാമ്യാപേക്ഷകള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍, ജഗനു ജാമ്യം നല്കുന്നത് ഇദ്ദേഹത്തിനെതിരേയുള്ള ഏഴു കേസുകളുടെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നു സിബിഐ കോടതിയില്‍ വാദിച്ചു. കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന കാരണത്താല്‍ സുപ്രീംകോടതിയും ജഗന് ജാമ്യം നിഷേധിച്ചകാര്യം അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.