ഇസ്‌ലാം വിരുദ്ധ സിനിമ: ഏഴുപേര്‍ക്ക് വധശിക്ഷ

single-img
29 November 2012

ഇസ്‌ലാംവിരുദ്ധ സിനിമ നിര്‍മിച്ചു പ്രചരിപ്പിച്ചെന്ന കേസില്‍ ആറ് ഈജിപ്ഷ്യന്‍ കോപ്ടിക് ക്രൈസ്തവരെയും ഒരു പാസ്റ്ററെയും കയ്‌റോ ക്രിമിനല്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചു. പ്രതികളുടെ അസാന്നിധ്യത്തിലായിരുന്നു വിധി പ്രസ്താവിച്ചത്. പ്രതികള്‍ എല്ലാവരും യുഎസില്‍ താമസിക്കുന്നവരാണ്. ഫ്‌ളോറിഡയിലുള്ള ഒരു സഭയുടെ മേധാവി ടെറി ജോണ്‍സാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാസ്റ്റര്‍. സെപ്റ്റംബറില്‍ ഇന്റര്‍നെറ്റില്‍ വന്ന സിനിമ ലോക വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. വിവിധ രാജ്യങ്ങളിലായി കലാപത്തില്‍ നിവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു.