അറസ്റ്റ് നിയമവിരുദ്ധമെന്നു സീ ന്യൂസ് സിഇഒ

single-img
28 November 2012

സീ ന്യൂസ് എഡിറ്റര്‍മാരെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമെന്ന് ചാനല്‍ സിഇഒ അലോക് അഗര്‍വാള്‍. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വിധേയമായാണ് അറസ്റ്റ്. തങ്ങളുടെ ജീവനക്കാര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. സത്യസന്ധമായ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാതിരിക്കാന്‍ കോണ്‍ഗ്രസ് നേത്യത്വത്തിലുള്ള സര്‍ക്കാര്‍ മാധ്യമങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നു അലോക് അഗര്‍വാൾ പറഞ്ഞു.ദിഗ് വിജയ് സിങ്ങും രമണ്‍ സിങ്ങും അര്‍ജുന്‍ മുണ്ടെയും വാര്‍ത്ത പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടതായും അലോക് പറഞ്ഞു.