രഞ്ജി ട്രോഫി: കേരളത്തിന് സമനില

single-img
28 November 2012

രഞ്ജി‌ട്രോഫിയിൽ ഗ്രൂപ്പ് സി മത്സരത്തിൽ കേരളവും ഗോവയും തമ്മിലുള്ള മത്സരം സമനിലയിലായി. നേരത്തെ കേരളം 215 റൺസിന്റെ ലീഡ് വഴങ്ങിയിരുന്നു. ഗോവയുടെ കൂറ്റന്‍ ഒന്നാമിന്നിങ്‌സ് സ്‌കോറായ 512 റണ്‍സിനെതിരെ ആദ്യ ഇന്നിങ്‌സില്‍ 297 റണ്‍സിന് പുറത്തായി ഫോളോഓണ്‍ ചെയ്ത കേരളം രണ്ടാമിന്നിങ്‌സില്‍ നാലിന് 120 റണ്‍സെടുത്ത് നില്‍ക്കെ കളി സമനിലയില്‍ അവസാനിപ്പിക്കാന്‍ ഇരു ക്യാപ്റ്റന്‍മാരും തീരുമാനിക്കുകയായിരുന്നു.മത്സരം സമനിലയിൽ ആയതോടെ കേരളത്തിന് ഒന്നും ഗോവയ്ക്ക് മൂന്നു പോയിന്റും ലഭിച്ചു.