എം.എം. മണി പോലീസ് കസ്റ്റഡിയില്‍

single-img
28 November 2012

യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി കൊലക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സി.പി.എം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം.എം.മണിയെ നെടുങ്കണ്ടം ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതി ഈ മാസം 30വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നവംബര്‍ 21-ന് പുലര്‍ച്ചെ 5.40ന് കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിയ പ്രത്യേക അന്വേഷണസംഘമാണ് മണിയെ അറസ്റ്റുചെയ്തത്.കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകിയിരുന്നു.