മോഹൻലാൽ ചിത്രത്തിൽ മേഘന രാജ്

single-img
28 November 2012

മോഹൻ ലാൽ നായകനാകുന്ന ‘റെഡ് വൈനി‍’ൽ മേഘന രാജ് നായിക.മോഹൻലാൽ തന്നെയാണു മേഘ്നയെ റെഡ് വൈന്‍ എന്ന സിനിമയിലേക്ക് ക്ഷണിച്ചത്.ബ്യൂട്ടിഫുള്ളില്‍ മേഘ്‌നയുടെ പ്രകടനം കണ്ടതോടെയാണു പുതിയ ചിത്രമായ റെഡ് വൈനില്‍ നായികയായി മേഘ്‌നയെ പരിഗണിയ്ക്കാന്‍ ലാല്‍ ശുപാര്‍ശ നല്‍കിയത്. നവാഗതനായ സലാം സംവിധാനം ചെയ്യുന്ന റെഡ് വൈന്‍ ഒരു സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ്. ലാലിനൊപ്പം ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.