റാഖ് വിമാനം അനിശ്ചിതമായി വൈകുന്നു: കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം

single-img
28 November 2012

റാസ് അല്‍ ഖൈമയിലേക്കുള്ള വിമാനം അനിശ്ചിതമായി വൈകുന്നതില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. റാസ് അല്‍ ഖൈമയിലേക്ക് പുലര്‍ച്ചെ മൂന്ന് മണിക്ക് പുറപ്പെടേണ്ടിയിരുന്ന റാഖ് വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. കുട്ടികള്‍ അടക്കം 175 യാത്രക്കാരാണ് വിമാനത്തില്‍ ഉള്ളത്. കുട്ടികള്‍ക്ക് കുടിക്കാന്‍ വെള്ളം പോലും അധികൃതര്‍ ഏര്‍പ്പാടാക്കിയില്ലെന്നും മോശം പെരുമാറ്റമാണുണ്ടായതെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് മുന്‍പില്‍ പരാതിയുമായി എത്തിയപ്പോള്‍ അവരും കൈമലര്‍ത്തുകയായിരുന്നു. വിദേശരാജ്യത്ത് നിന്നുള്ള വിമാനമാണിതെന്നും അതിനാല്‍ കൂടുതല്‍ ഇടപെടാനാകില്ലെന്നുമായിരുന്നു എയര്‍പോര്‍ട്ട് അധികൃതരുടെ നിലപാട്. പരാതിയുണ്‌ടെങ്കില്‍ ബന്ധപ്പെട്ട മന്ത്രാലയത്തില്‍ അറിയിക്കാനായിരുന്നു യാത്രക്കാരോട് ഇവരുടെ മറുപടി.