നേരിട്ടുള്ള സബ്‌സിഡി:റേഷന്‍, വളം,എൽ.പി.ജി ആദ്യ ഘട്ടത്തിലില്ല

single-img
28 November 2012

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഗുണഭോക്താവിന്‍െറ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടുനല്‍കുന്ന കേന്ദ്രപദ്ധതിയില്‍ റേഷന്‍, വളം,എൽ.പി.ജി സബ്സിഡി തല്‍ക്കാലം ഉള്‍പ്പെടുത്തില്ല. സ്കോളര്‍ഷിപ്, പെന്‍ഷന്‍, മറ്റു ചില ആനുകൂല്യങ്ങള്‍ എന്നിവ മാത്രമാണ് ആദ്യഘട്ടത്തില്‍ അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കുന്നത്. കേരളത്തില്‍ പത്തനംതിട്ട, വയനാട് എന്നിവയടക്കം രാജ്യത്തെ 51 ജില്ലകളില്‍ ജനുവരി ഒന്നിന് പദ്ധതി നടപ്പാക്കി തുടങ്ങും.