ഐസ്‌ക്രീം കേസ്: വി.എസിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് അടുത്ത മാസം 26 ലേക്ക് മാറ്റി

single-img
27 November 2012

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അടുത്ത മാസം 26 ലേക്ക് മാറ്റി. അന്വേഷണം തുടരേണ്ടതില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിന് മുന്‍പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് വി.എസ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.