ക്ലസ്റ്റര്‍ബോംബ്: ഡമാസ്‌കസില്‍ പത്തു കുട്ടികള്‍ മരിച്ചു

single-img
27 November 2012

സിറിയന്‍ യുദ്ധവിമാനങ്ങള്‍ ക്ലസ്റ്റര്‍ ബോംബിട്ടതിനെത്തുടര്‍ന്ന് ഡമാസ്‌കസ് പ്രാന്തത്തിലെ കളിസ്ഥലത്ത് പത്തു കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. പല സര്‍ക്കാരുകളും നിരോധിച്ചിട്ടുള്ളതാണു ക്ലസ്റ്റര്‍ബോംബ്. ക്ലസ്റ്റര്‍ ബോംബിലുള്ള ചെറുബോംബുകള്‍ വ്യാപകമായ പ്രദേശത്തു വീണ് വന്‍നാശം വിതയ്ക്കും. പല ചെറുബോംബുകളും ഏറെ നാളിനു ശേഷമായിരിക്കും പൊട്ടിത്തെറിക്കുക. ഇതിനിടെ തുര്‍ക്കി അതിര്‍ത്തിയിലെ വിമതരുടെ ആസ്ഥാനത്ത് ഇന്നലെ സിറിയന്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയെങ്കിലും ലക്ഷ്യം പിഴച്ചതിനാല്‍ അപകടമുണ്ടായില്ലെന്നു വിമതരുടെ വക്താവ് പറഞ്ഞു. അറ്റിമാ ഗ്രാമത്തിലെ സ്‌കൂളിലാണ് ഫ്രീ സിറിയന്‍ ആര്‍മിയുടെ ആസ്ഥാനം പ്രവര്‍ത്തിച്ചിരുന്നത്. രണ്ടു വിമാനങ്ങളാണ് ആക്രമണത്തിനെത്തിയതെന്നു വക്താവ് അറിയിച്ചു.