ദക്ഷിണാഫ്രിക്കയ്ക്ക് സമനില

single-img
27 November 2012

ഫാഫ് ഡുപ്ലസിസിന്റെ മികവില്‍ തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഓസീസിനെതിരേ സമനില നേടി. ടെസ്റ്റ് ക്രിക്കറ്റിന്റെ സുന്ദരമുഹൂര്‍ത്തങ്ങള്‍ ബാറ്റിംഗിലും ബൗളിംഗിലും സമ്മേളിച്ച മത്സരത്തില്‍ അനുപമ ഇന്നിംഗ്‌സിലൂടെയാണ് ഡുപ്ലസി സ്വന്തം ടീമിന് സമനില സമ്മാനിച്ചത്. എട്ടുമണിക്കൂറോളം ക്രീസില്‍ ചെലവഴിച്ച ഡുപ്ലസി 376 പന്തില്‍ 110 റണ്‍സുമായി പുറത്താകാതെനിന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ 550, എട്ടിന് 267. ദക്ഷിണാഫ്രിക്ക- 338, എട്ടിന് 248.