ഓര്‍ഡിനറി തമിഴിലേക്ക്

single-img
27 November 2012

നവാഗത സംവിധായകന്‍ സുഗീത് അണിയിച്ചൊരുക്കിയ ഓര്‍ഡിനറി കോളിവുഡിലേക്ക്. ബിജുമേനോനും കുഞ്ചാക്കോ ബോബനും ഒരുമിച്ച ഓര്‍ഡിനറി കരു പഴനിയപ്പനാണ് തമിഴിലേക്ക് മൊഴിമാറ്റം നടത്തുന്നത്. ജനല്‍ ഓരം എന്നായിരിക്കും തമിഴിഴ് ചിത്രത്തിന്റെ പേര്. കരു പഴനിയപ്പനാണ് ഓര്‍ഡിനറി തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്. വിമലും വിദര്‍ത്ഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മനീഷയും പൂര്‍ണയുമാണ് നായികമാര്‍ പാര്‍ത്ഥിപനും ചിത്രത്തിലുണ്ടാകും.

ഗവിയെന്ന മനോഹരമായ പ്രദേശത്തെ ദൃശ്യഭംഗിയും ഓര്‍ഡിനറിയുടെ പ്രത്യേകതയായിരുന്നു. തമിഴില്‍ എത്തുമ്പോള്‍ ഓര്‍ഡിനറിക്ക് ലൊക്കേഷനാകുന്നത് കമ്പമാണ്.