ഗുജ്‌റാളിന്റെ നില ഗുരുതരമായി തുടരുന്നു

single-img
27 November 2012

ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാളിന്റെ (92) നില ഗുരുതരമായി തുടരുന്നു. ഗുജ്‌റാളിനു നടത്തിയ പരിശോധനകളുടെ ഫലം ചൊവ്വാഴ്ച പുറത്തു വരും. നവംബര്‍ 19- നാണ് അദ്ദേഹത്തെ ഗുഡ്ഗാവിലെ മെഡിസിറ്റി മെഡാന്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു വര്‍ഷമായി ഡയാലിസിസിനു വിധേയനായിക്കൊണ്ടിരിക്കുന്ന ഗുജ്‌റാളിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.