ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രചാരണചിത്രം വിവാദത്തില്‍

single-img
27 November 2012

ഗുജറാത്തില്‍ പ്രചാരണത്തിനായി കോണ്‍ഗ്രസ് ഉപയോഗിച്ച ചിത്രം വിവാദത്തില്‍. രാജ്യത്തെ കുട്ടികളുടെ പോഷകാഹാരക്കുറവ് പരാമര്‍ശിച്ച് നല്‍കിയ പത്രപരസ്യത്തില്‍ കോണ്‍ഗ്രസ് ഉപയോഗിച്ച ചിത്രമാണ് വിവാദമായത്. പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടിയെയും കൈയിലെടുത്ത് ഒരു യുവതി നില്‍ക്കുന്നതാണ് ചിത്രം. എന്നാല്‍ ചിത്രം ശ്രീലങ്കയില്‍ പ്രളയക്കെടുതിക്ക് ഇരയായവരുടേതാണെന്നും ഒരു ക്രിസ്തീയ സംഘടനയുടെ വെബ്‌സൈറ്റില്‍ നിന്നാണ് കോണ്‍ഗ്രസ് ചിത്രം എടുത്തതെന്നും ബിജെപി ആരോപിച്ചു. മാറ്റത്തിനായി കൈകോര്‍ക്കുകയെന്ന അടിക്കുറിപ്പോടെയാണ് കോണ്‍ഗ്രസിന്റെ പരസ്യം പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഗുജറാത്തിലെ 45 ശതമാനം കുട്ടികള്‍ക്കും പോഷകാഹാരക്കുറവുണ്‌ടെന്ന വിശദമായ കുറിപ്പോടെ പാര്‍ട്ടിയുടെ വെബ്‌സൈറ്റിലും ചിത്രവും പരസ്യവും പ്രത്യക്ഷപ്പെട്ടിരുന്നു. പോഷകാഹാരക്കുറവ് പ്രചാരണായുധമാക്കിയതിലൂടെ കോണ്‍ഗ്രസ് നിര്‍വികാരവും വഞ്ചനാത്മകവുമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.