National

അതിര്‍ത്തിയില്‍ അജ്ഞാതവസ്തു കണെ്ടത്തിയിട്ടില്ലെന്ന് ആന്റണി

ഇന്ത്യ-ചൈന അതിര്‍ത്തിയിലൂടെ അജ്ഞാതവസ്തു പറന്നതായി കണെ്ടത്തിയിട്ടില്ലെന്നു പ്രതിരോധ മന്ത്രി എ.കെ. ആന്റണി ലോക്‌സഭയെ രേഖാമൂലം അറിയിച്ചു. ലേയിലുള്ള സേനയുടെ ക്യാമ്പിനു മുകളിലൂടെ മൂന്നു വര്‍ഷമായി അജ്ഞാതവസ്തു പറക്കുന്നുവെന്ന സംശയത്തിനു മറുപടി നല്കുകയായിരുന്നു പ്രതിരോധമന്ത്രി. കാഷ്മീര്‍ താഴ്‌വരയില്‍ 2009 ല്‍ 245 തീവ്രവാദികളെ കൊലപ്പെടുത്തിയിട്ടുണ്ട്. താഴ്‌വരയിലുള്ളവരെ പുനരധിവസിപ്പിക്കാനും സുരക്ഷയ്ക്കുമായി 2008ല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 1618.14 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കിവരുകയാണെന്നും അദ്ദേഹം വ്യക്കമാക്കി.