കൊച്ചി ബിനാലെ : ക്രമക്കേടെന്ന്‌ കെ.സി. ജോസഫ്‌

single-img
27 November 2012

കൊച്ചി ബിനാലെക്ക്‌ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച അഞ്ചുകോടി രൂപയുടെ ഉപയോഗത്തില്‍ ക്രമക്കേടുണ്ടെന്ന്‌ ധനകാര്യവകുപ്പ്‌ പരിശോധനയില്‍ വ്യക്തമായതായി സംസ്‌കാരിക മന്ത്രി കെ.സി. ജോസഫ്‌ പറഞ്ഞു. പൊതുട്രസ്റ്റായതിനാല്‍ പണത്തിന്‍രെ വിനിയോഗം സൂക്ഷ്‌മ പരിശോധന നടത്തേണ്ടതില്ലെന്ന നിലപാടാണ്‌ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. മുന്‍ സാംസ്‌കാരിക മന്ത്രിയാണ്‌ ഇതിന്‌ കൂടുതല്‍ താല്‍പര്യമെടുത്തതെന്നും കെ.സി. ജോസഫ്‌ കുറ്റപ്പെടുത്തു.