ശബരിമലയില്‍ ഭക്തരുടെ പ്രതിഷേധം

single-img
26 November 2012

ശബരിമലയില്‍ പ്രതിഷേധവുമായി ഭക്തര്‍ രംഗത്തെത്തി. അപ്പം, അരവണ കൗണ്ടറിനു മുന്നിലാണ് ഭക്തര്‍ പ്രതിഷേധിച്ചത്. അപ്പം വിതരണം മുടങ്ങിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. കഴിഞ്ഞദിവസം ഉണ്ണിയപ്പത്തില്‍ പൂപ്പല്‍ ബാധ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നു ഭക്തര്‍ക്കു വിതരണം ചെയ്യുന്നതിന് ആദ്യഘട്ടത്തില്‍ തയാറാക്കിയ മുഴുവന്‍ ഉണ്ണിയപ്പവും നശിപ്പിച്ചിരുന്നു. ഇതുകാരണം ഭക്തര്‍ക്ക് രണ്ടു പായ്ക്കറ്റ് ഉണ്ണിയപ്പം മാത്രമേ വിതരണം ചെയ്യാന്‍ കഴിയുകയുള്ളുവെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായര്‍ വ്യക്തമാക്കിയിരുന്നു.