പുനസംഘടന ഗ്രൂപ്പ് വീതംവെപ്പാകരുതെന്ന് മുല്ലപ്പള്ളി

single-img
26 November 2012

കെപിസിസി പുനസംഘടന ഗ്രൂപ്പ് വീതംവെപ്പായി മാറരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍. പുനസംഘടനയ്ക്ക് വേണ്ടിയുള്ള പുനസംഘടനയാകരുത്. പാര്‍ട്ടിയുടെ ഗുണപരമായ മാറ്റത്തിനാകണം പുനസംഘടന. കഴിവും പ്രാപ്തിയും ഉള്ളവര്‍ക്ക് പാര്‍ട്ടിയില്‍ പ്രാതിനിധ്യം നല്‍കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.