പോലീസ് നടപ്പാക്കുന്നത് രണ്ടുതരം നീതിയെന്ന് ജയരാജന്‍

single-img
26 November 2012

പ്രസംഗത്തിന്റെ പേരില്‍ എം.എം. മണിയെ അറസ്റ്റു ചെയ്ത പോലീസ് ഇതേ കുറ്റത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ആദ്യം അറസ്റ്റു ചെയ്യേണ്ടിയിരുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ എംഎല്‍എ. നിലമ്പൂരില്‍ ദേശാഭിമാനി ഓഫീസ് ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണി നടത്തിയതിനേക്കാള്‍ കൂടുതല്‍ കൊലപാതകരാഷ്ട്രീയങ്ങളെക്കുറിച്ച് ഇവര്‍ പ്രസംഗിച്ചിട്ടുണ്ട്. കെ.സുധാകരന്‍ എം.പിയുടെ ഗണ്‍മാന്‍ രഘുവെന്ന യുവാവിനെ കൊലപ്പെടുത്തിയിട്ടും കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ല. രണ്ടുതരം നീതിയാണ് തിരുവഞ്ചൂരിന്റെ പോലീസ് നടപ്പാക്കുന്നത്. കടുവാസങ്കേതപ്രഖ്യാപനം അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന ഗൂഡാലോചനയുടെ ഭാഗമാണെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.