ടി.പി വധം: പ്രോസിക്യൂഷന്‍ ഡയറക്ടറുടെ അനുമതികൂടി വേണമെന്നു കേന്ദ്രം

single-img
25 November 2012

ടി.പി. ചന്ദ്രശേഖരന്‍ വധത്തിലെ രാഷ്ട്രീയ ഗൂഢാലോചന കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിനൊപ്പം പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ അനുമതിയും വേണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ടി.പി വധക്കേസിന്റെ വിചാരണ കോടതിയില്‍ ആരംഭിച്ച സാഹചര്യത്തിലാണു ഗൂഢാലോചന കേസിന്റെ അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പിക്കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ (ഡിജിപി) അനുമതി വേണമെന്നു കേന്ദ്രം ആവശ്യപ്പെട്ടത്. കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നേരത്തെ നിയമവകുപ്പിന്റെ ശിപാര്‍ശ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണു സംസ്ഥാനം സമര്‍പ്പിച്ചിരുന്നത്.