old

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്

മോണ്ടി പനേസര്‍ എന്ന സിക്കുകാരനു മുന്നില്‍ വട്ടംകറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ തകര്‍ന്നടിഞ്ഞു. ആദ്യ ഇന്നിംഗ്‌സില്‍ കെവിന്‍ പീറ്റേഴ്‌സന്റെയും (186), ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെയും (122) സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 86 റണ്‍സ് ലീഡുനേടിയ ഇംഗ്ലണ്ട് ജയം ഉറപ്പാക്കി. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 117 എന്ന ദയനീയ സ്ഥിതിയിലാണ് ഇന്ത്യ. മൂന്നു വിക്കറ്റു ശേഷിക്കേ ഇന്ത്യക്കുള്ളത് കേവലം 31 റണ്‍സ് ലീഡ്. നാലാം ദിനമായ ഇന്ന് അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഇന്ത്യ നാണംകെട്ട തോല്‍വി വഴങ്ങും. ചുരുക്കത്തില്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വി മണിക്കൂറുകള്‍ മാത്രം അകലെ. സ്‌കോര്‍ബോര്‍ഡ്: ഇന്ത്യ 327, ഏഴു വിക്കറ്റ് നഷ്ടത്തില്‍ 117. ഇംഗ്ലണ്ട് 413.