തെലുങ്കാന വിഷയത്തില്‍ അന്ത്യശാസനവുമായി കോണ്‍ഗ്രസ് എംപിമാര്‍

single-img
25 November 2012

തെലുങ്കാന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിനു അന്ത്യശാസനവുമായി തെലുങ്കാന മേഖലയില്‍ നിന്നുളള കോണ്‍ഗ്രസ് എംപിമാര്‍ രംഗത്തെത്തി. ഡിസംബര്‍ ഒന്‍പതിനു മുമ്പ് തെലുങ്കാന വിഷയത്തില്‍ തീരുമാനമെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനുള്ളില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനായിലെങ്കില്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകും. മാത്രമല്ല, തെലുങ്കാന മേഖലയില്‍ കോണ്‍ഗ്രസിനു ഭാവിയുണ്ടാവില്ലെന്നും കോണ്‍ഗ്രസ് എംപിമാര്‍ പറഞ്ഞു.