10 ശ്രീലങ്കന്‍ മത്സ്യതൊഴിലാളികള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പിടിയിലായി

single-img
25 November 2012

ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലെ കൃഷ്ണപട്ടണം തീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ചു കടന്ന 10 ശ്രീലങ്കന്‍ മത്സ്യതൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. കോസ്റ്റ് ഗാര്‍ഡിന്റെ പതിവ് പരിശോധനയിലാണ് ശ്രീലങ്കക്കാര്‍ പിടിയിലായത്. ഇവരെ പിന്നീട് കാക്കിനട മറൈന്‍ പോലീസിന് കൈമാറി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അതിക്രമിച്ച് കടന്നു മത്സ്യബന്ധനം നടത്തുകയായിരുന്നു ശ്രീലങ്കന്‍ സ്വദേശികള്‍. രണ്ട് ബോട്ടുകളും 1800 കിലോ ട്യൂണ മത്സ്യവും പിടികൂടി.