മണിയുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

single-img
25 November 2012

അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ ജാമ്യാപേക്ഷ തൊടുപുഴ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ മറ്റു പ്രതികളെ അന്വേഷണസംഘം രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യും. മണിയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷ കോടതി 28നാണു വിധി പറയുന്നത്. ഇതിനിടെ അഞ്ചേരി ബേബിവധക്കേസില്‍ പോലീസ് കൂടുതല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. മണിക്കൊപ്പമുള്ള മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുകയാണു ലക്ഷ്യം. മണിയുടെ ജാമ്യാപേക്ഷയിലുള്ള വിധിക്കനുസരിച്ചാണ് അറസ്റ്റ്.