റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത തോല്‍വി

single-img
25 November 2012

സ്പാനിഷ് ലാ ലിഗയില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് അപ്രതീക്ഷിത തോല്‍വി. റയല്‍ ബെറ്റിസാണ് മൗറീഞ്ഞോയുടെ കുട്ടികളെ മറുപടിയില്ലാത്ത ഒരു ഗോളിനു ഞെട്ടിച്ചത്. ലീഗില്‍ റയല്‍ മാഡ്രിഡിന്റെ മൂന്നാം തോല്‍വിയാണിത്. പോയിന്റുപട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള മാഡ്രിഡിന് ഈ തോല്‍വി കിരീട സ്വപ്നത്തിനേറ്റ തിരിച്ചടിയായി. 12 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായി ബാഴ്‌സലോണയും 31 പോയിന്റുമായി അത്‌ലറ്റികൊ മാഡ്രിഡുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.