ചൈനയുടെ വിമാനവാഹിനി കപ്പല്‍ വിജയകരമായി പരീക്ഷിച്ചു

single-img
25 November 2012

ചൈനയുടെ വിമാനവാഹിനി കപ്പല്‍ വിജയകരമായി പരീക്ഷിച്ചു. യുഎസിന്റെ എഫ്-18 ജെറ്റുകള്‍ക്ക് സമാനമായി പണി കഴിപ്പിച്ചിട്ടുളള ചൈനയുടെ ജെ-15 ജെറ്റ് വിമാനമാണ് വിമാനവാഹിനി കപ്പലില്‍ ഇറക്കുന്നതില്‍ വിജയം കണ്ടത്. പുതിയ വിമാനവാഹിനി കപ്പലിനു ചൈന നല്‍കിയിരിക്കുന്ന പേര്‍ ലിയാവോനിംഗ് എന്നാണ്. ഇതോടെ വിമാനവാഹിനി കപ്പല്‍ രംഗത്ത് ഒരു സുപ്രധാന ചുവടുവയ്പാണ് ചൈന നടത്തിയിരിക്കുന്നത്. പുതിയ പരീക്ഷണം ഏഷ്യയുടെ സമുദ്ര ഭാഗങ്ങളില്‍ ചൈന നിര്‍ണായക ശക്തിയായി വളര്‍ന്നു കൊണ്ടിരിക്കുന്നതിന്റെ സൂചനയാണ്.