Kerala

വെളിച്ചപ്പാടുമാരുടെ പ്രശ്‌നം പരിഹരിക്കും: കുഞ്ഞാലിക്കുട്ടി

വെളിച്ചപ്പാടുമാരും അവരുടെ കുടുംബങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ ഇടപെടുമെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കൊടുങ്ങല്ലൂര്‍ ഭഗവതി വെളിച്ചപ്പാടു സംഘത്തിന്റെ കുടുംബസംഗമം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ ഐശ്വര്യത്തിനും ക്ഷേമത്തിനും രോഗശാന്തിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണു വെളിച്ചപ്പാടുമാര്‍. അവരുടെ ഉന്നമനത്തിനായി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യന്‍ വെളിച്ചപ്പാട് അധ്യക്ഷത വഹിച്ചു. മന്ത്രി എ.പി. അനില്‍കുമാര്‍, പി. ഉബൈദുള്ള എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ കെ.പി. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.